വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം

klm-varshikamകുണ്ടറ: വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ 54-ാമത് വാര്‍ഷികാഘോഷം നടന്നു. സ്കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോഹന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുളവന രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  ഒമ്പതാംക്ലാസ്  വിദ്യാര്‍ത്ഥി സുബിന്‍.എസ്.കുമാറിന്റെ ഉദയസൂര്യന്റെ ഉണര്‍വ്വ് എന്ന കവിതാസമാഹാരം പെരിനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.സുരേഷ് കുമാര്‍ പ്രകാശനം ചെയ്തു.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്കൂള്‍ മാനേജര്‍ സി.എസ്.പത്മജാദേവി സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കി. പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം ജി.വിശ്വനാഥന്‍പിള്ള, പിടിഎ വൈസ് പ്രസിഡന്റ് എന്‍.സുനില്‍കുമാര്‍, വൈക്കേഷണ്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ.എം.റെജിമോന്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മിനിജോണ്‍, യു.പി വിഭാഗം ഹെഡ്മിസ്ട്രസ് എസ്.ശ്രീകലയമ്മ,  അനില്‍.ടി,ഡി റ്റി.ആര്‍.ബിജു, ഏലിയാമ്മ.ജി, സുബിന്‍.എസ്.കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.

Related posts