വെ​ടി​യേ​റ്റു വീ​ഴു​ന്ന ഗാ​ന്ധി; ബ​ജ​റ്റ് ക​വ​ർ ചി​ത്രം വീണ്ടും ചർച്ചയാവുന്നു; മന്ത്രി തോമസ് ഐസക്കിന്‍റെ മറുപടിയിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ മു​ഖ​ചി​ത്രം ഇ​ത്ത​വ​ണ​യും ച​ർ​ച്ച​യാ​കു​ന്നു. വെ​ടി​യേ​റ്റു വീ​ണ ഗാ​ന്ധി​യു​ടെ ചി​ത്ര​മാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ടോം ​വ​ട്ട​ക്കു​ഴി വ​ര​ച്ച ചി​ത്ര​മാ​ണി​ത്.

ഗാ​ന്ധി വെ​ടി​യേ​റ്റു വീ​ണു കി​ട​ക്കു​ന്ന​തും ഗാ​ന്ധി​ക്കു ചു​റ്റു​മി​രു​ന്ന് പ്ര​വ​ർ​ത്ത​ക​ർ ക​ര​യു​ന്ന​തു​മാ​ണ് ചി​ത്രം. ഗാ​ന്ധി​യു​ടെ മ​ര​ണം (Death Of Gandhi) എ​ന്ന പേ​രി​ലാ​ണ് മൂ​വാ​റ്റു​പ്പു​ഴ സ്വ​ദേ​ശി​യാ​യ ടോം ​ചി​ത്രം വ​ര​ച്ച​ത്.

“ഗാ​ന്ധി ഘാ​ത​ക​രെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന കാ​ല​ത്താ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ത് ഓ​ർ​മ​പ്പെ​ടു​ത്താ​നാ​ണ് ഗാ​ന്ധി വെ​ടി​യേ​റ്റ് വീ​ഴു​ന്ന ചി​ത്രം ബ​ജ​റ്റി​ന്‍റെ ക​വ​ർ ചി​ത്രം ആ​ക്കി​യ​തെ​ന്ന് തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. ജ​നു​വ​രി 30 ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ ഈ ​ചി​ത്രം പ​ങ്കു​വ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റ് ക​വ​ർ ചി​ത്രം അ​യ്യ​ങ്കാ​ളി​യും പ​ഞ്ച​മി​യു​മാ​യി​രു​ന്നു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ന​വോ​ത്ഥാ​ന​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റ് പ്ര​സം​ഗം.

Related posts

Leave a Comment