വേണമെങ്കില്‍ ചക്ക കിളിര്‍പ്പിലും കായിക്കും; എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ ചക്കയുണ്ടായത് കൗതുകക്കാഴ്ചയാകുന്നു

ktm-chakkaകാഞ്ഞിരപ്പള്ളി: വേണമെങ്കില്‍ ചക്കവേരിലും കായിക്കും എന്ന പഴമൊഴി മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ചിറക്കിടവ് കരിമ്പുഴയില്‍  മോഹനന്റെ പുരയിടത്തില്‍ എട്ടുമാസം മുന്‍പ് വെട്ടിയ പ്ലാവിന്റെ കുറ്റിയില്‍ നിന്നും ഉണ്ടായി വന്ന കിളിര്‍പ്പില്‍ ചക്കകായിച്ചു കിടക്കുന്നത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും  അത്ഭുതമാണ് ഉളവാക്കുന്നത്. ചക്കകായിച്ചപ്പോള്‍ തന്നെ അതുപൊഴിഞ്ഞുപോകുമെന്ന് എല്ലാവരും പറഞ്ഞു എന്നാല്‍ നാളിതുവരെയായിട്ടും ചക്കപൊഴിയാതെ വളരുകയാണ് ചെയ്യുന്നത്. ചക്കയുടെ ഭാരത്താല്‍ കിളിര്‍പ്പ് ഒടിഞ്ഞുപോകുമേ എന്ന ഭയത്തിലാണ് മോഹനനും കുടുംബവും.  ഈ കാഴ്ചകാണാന്‍ നാടിന്റെ പലഭാഗത്തുനിന്നും ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്.

Related posts