പത്തനംതിട്ട : വേനല്‍ മഴയ്ക്കൊപ്പമെത്തിയ കാറ്റിലും ഇടിമിന്നലി ലും പ്രമാടത്ത് വ്യാപക നാശനഷ്ടം. വെള്ളി, ശനി ദിവസങ്ങളിലായി മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ നിരവധി വീടുകള്‍ ക്ക് നാശനഷ്ടം സംഭവിച്ചു. മിക്കവീ ടുകളിലെയും ടിവി, ഫ്രിഡ്ജ്, ഫാന്‍, ലൈറ്റുകള്‍, മോട്ടോറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ നിരവധി വീടുകള്‍ വിണ്ടുകീറി.
ശക്തമായി വീശിയടിച്ച കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴികി. റബര്‍, ആഞ്ഞിലി, തേക്ക് തുടങ്ങിയ വൃക്ഷങ്ങള്‍ വീണ് 11 കെവി ലൈനുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടി. വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തി. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം ഇന്നലെ രാത്രി വൈകിയും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കാര്‍ഷിക വിളകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുലച്ചു നിന്ന നിരവധി വാഴകള്‍ നിലം പൊത്തി. കപ്പ, ചേന, ചേമ്പ്, പാ വല്‍, പടവലം, കോവല്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ വ്യാപരമായി നശിച്ചു. വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനം താറുമാറാ യതോടെ ജില്ലാ ആസ്ഥാനത്തോടു ചേര്‍ന്ന് കിടക്കുന്ന പ്രമാടം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വീടുകള്‍ക്കും കാര്‍ഷിക വിള കള്‍ക്കുമായി ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതി നാല് റവന്യു, കൃഷി വകുപ്പ് അധി കൃതര്‍ നാശനഷ്ടം തിട്ടപ്പെടുത്തി യിട്ടില്ല. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് ലക്ഷങ്ങളുടെ നാശന ഷ്ടമു ണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതിനാല്‍ നാളെയെ കൃത്യ മായ കണക്കെടുക്കാന്‍ കഴിയു ള്ളെന്നും അവര്‍ വ്യക്തമാക്കി. പ്രമാടം മൃഗാശുപത്രി, സ്കൂള്‍, അമ്പലഭാഗം, വലഞ്ചുഴി, പൂവക്കാട്, വള്ളിക്കോട് കോട്ടയം തുടങ്ങിയ ഭാഗങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത്. കോന്നി ഭാഗത്തും കഴിഞ്ഞദിവസത്തെ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി.
പന്തളത്തും വ്യാപക നാശനഷ്ടം
പന്തളം: ശനിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ പറയന്റയ്യം, കടമാന്‍കുളം ഭാഗങ്ങളില്‍ കൃഷിനാശമുണ്ടായി. റബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണതുമൂലം വൈദ്യുതി ബന്ധവും തകരാറിലായി. കടമാന്‍കുളം വല്യയ്യത്തുല് രാജന് മാത്യുവിന്റെ വീടിന്റെ മുകളിലേക്ക് രണ്ടു പുളിമരങ്ങളും ഒരു ആഞ്ഞിലിയും വീണ് അടുക്കളഭാഗം പൂര്‍ണമായി തകര്‍ന്നു. ശക്തമായ കാറ്റില്‍ പറയന്റയ്യം, കടമാന്‍കുളം ഭാഗങ്ങളില്‍ നിരവധി വാഴകളും ചീനിയും നശിച്ചു.