കഞ്ചിക്കോട്: പുതുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വേനോലിയില്‍ വീണ്ടും കാട്ടാനയാക്രമണം. കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍ ഇറങ്ങിയ കാട്ടാനകള്‍ വേനോലി കള്ളുഷാപ്പിനു സമീപത്തെ മുണ്ടംകണ്ടത്ത് പത്മനാഭന്റെ 80 വാഴകള്‍, മരച്ചീനികൃഷി,പച്ചക്കറികള്‍ എന്നിവ നശിപ്പിച്ചു. പുതുശേരി -വേനോലി റോഡ് മുറിച്ചുകടന്ന കാട്ടാനകള്‍ ഗിരീഷ്, ശെല്‍വന്‍, ശിവദാസന്‍ എന്നിവരുടെ വാഴയും മറ്റ് കൃഷികളും നശിപ്പിച്ചു. രണ്ട് ആനകള്‍ പന്ത്രണ്ടുമണിയോടെയാണ് എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. മുറ്റത്തെത്തിയ കാട്ടാനകളെ കണ്ട് വീട്ടുകാര്‍ ഭയന്നു. രാത്രി ഷിഫ്റ്റിന് പോകുന്നവരും ആനകളുടെ മുമ്പില്‍പെടാതെ രക്ഷപ്പെട്ടു. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഉഷ, വനംവകുപ്പധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
വേനോലിയില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു
