വടക്കഞ്ചേരി: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും കടന്നു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജക്ഷമതയോടെയുള്ള ഉപയോഗവും കാര്യക്ഷമമാക്കുന്നതിനായി കെഎസ്ഇബിയുടെ എനര്‍ജി സേവിംഗ്സ് കോ-ഓര്‍ഡിനേഷന്‍ ടീം (എസ്കോട്ട്) ലഘുലേഖകള്‍ പുറത്തിറക്കി.വീടുകളില്‍ വൈദ്യുതി ലാഭിക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ശ്രദ്ധ കൂടുതല്‍ ലാഭം നമുക്കും നാടിനും എന്നുതുടങ്ങുന്ന ലഘുലേഖകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ സുരക്ഷാനടപടികള്‍ എന്ന വിവരണക്കുറിപ്പുമുണ്ട്.
വൈദ്യുതിയെക്കുറിച്ചുള്ള പരാതികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലെ 1912 എന്ന നമ്പറില്‍ വിളിച്ച് പരിഹാരം കാണാനാകും. പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തണമെന്നതാണ് ലഘുലേഖയിലെ പ്രധാന ടിപ്സ്. ഉപകരണങ്ങളിലേക്കുള്ള വൈദ്യുതിബന്ധം സ്വിച്ച് ബോര്‍ഡില്‍ തന്നെ വിച്്ഛേദിക്കണം. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതല്‍ വരുന്ന വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുവരെ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഊര്‍ജക്ഷമത കൂടിയതും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ നക്ഷത്ര മുദ്രയുള്ളതുമായ വൈദ്യുതോപകരണങ്ങള്‍ മാത്രം വാങ്ങുക, കാലപ്പഴക്കം വന്നവയും അറ്റകുറ്റപ്പണി നടത്തേണ്ടതുമായ ഉപകരണങ്ങള്‍ ഒഴിവാക്കുക, പരിസ്ഥിതി സൗഹൃദവും വൈദ്യുതിക്ഷമതയുള്ളതുമായ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക.
റഫ്രിജറേറ്റര്‍ ഭിത്തിയില്‍നിന്നും 15 സെന്റീമീറ്ററെങ്കിലും അകലത്തില്‍ വയ്ക്കണം. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി ഫ്രിഡ്ജില്‍ വയ്ക്കുന്നത് വൈദ്യുതി ഉപഭോഗം കൂട്ടും.വീട്ടിലിരുന്ന് വൈദ്യുതി ബില്ല് അടയ്ക്കാനും കെഎസ്ഇബി സൗകര്യമൊരുക്കിയിട്ടുണ്ട്. ഡബ്ല്യുഎസ്എസ്.കെഎസ്ഇബി.ഇന്‍ എന്ന സൈറ്റ് സന്ദര്‍ശിച്ച് ഇത് ചെയ്യാനാകും. ഇതിനായി ബാങ്കുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് കെഎസ്ഇബി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.