വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തുന്നവര്‍ റോഡില്‍ ക്യൂ നില്ക്കുന്നത് അപകടഭീഷണി

pkd-queueചിറ്റൂര്‍: ബില്‍ അടയ്ക്കുന്നതിനും എല്‍ഇഡി സബ്‌സിഡി നിരക്കിലുള്ള ബള്‍ബു വാങ്ങുന്നതിനും ചിറ്റൂര്‍ വൈദ്യുതി സെക്്ഷന്‍ ഓഫീസിലെത്തുന്നവര്‍ റോഡില്‍ ക്യുനില്ക്കുന്നത് അപകടഭീഷണിയാകുന്നു. സ്ത്രീകളും പ്രായാധിക്യം ചെന്നവരുമാണ് ബള്‍ബ് വാങ്ങാനെത്തുന്നത്. ഓഫീസ് വളപ്പില്‍ ക്യുനില്ക്കാന്‍ സ്ഥലമുണ്ടെങ്കിലും അധികൃതരുടെ നിര്‍ദേശംമൂലം ജനങ്ങള്‍ റോഡിലാണ് നില്ക്കുന്നത്. അതിശക്തമായ വെയില്‍മൂലം വരിയില്‍ നില്ക്കുന്നവരില്‍ മിക്കവരും അവശരായി തിരിച്ചുപോകുകയാണ്.

താലൂക്കില്‍ വെയിലിന്റെ തീവ്രതമൂലം തൊഴിലുറപ്പു തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന അണിക്കോട്-കച്ചേരിമേട് റോഡിലാണ് വൈദ്യുതി ഓഫീസുള്ളത്. വരി നില്ക്കുന്നതിനുപകരം ടോക്കണ്‍ നമ്പര്‍ നല്കി വരി നില്ക്കുന്നതൊഴിവാക്കണമെന്നതാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.

Related posts