വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് നടന്‍ കുഞ്ചാക്കോ ബോബനും

alp-kunchakobobanആലപ്പുഴ: നിയമസഭാ തെരഞ്ഞടുപ്പില്‍ വോട്ടര്‍മാരോടു വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ച് കുഞ്ചാക്കോ ബോബന്‍. വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി സിനിമാതാരം കുഞ്ചാക്കോ ബോബന്‍ വോട്ടര്‍മാരോടു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തിറക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രകാശനം ചെയ്തു.

ജില്ലാ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റിലും ഫേസ് ബുക്കിലും ഇതുകാണാം. ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ താരപ്രചാരകന്‍ (ഐക്കണ്‍) ആയ കുഞ്ചാക്കോ ബോബന്റെ വീഡിയോ സന്ദേശത്തിനു സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപകമായ പ്രചാരം നല്‍കുമെന്നു കളക്ടര്‍ പറഞ്ഞു. സ്വീപ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ഡി. സജിത്ബാബു എന്നിവര്‍ പങ്കെടുത്തു.

Related posts