പത്തനംതിട്ട : ഹോട്ടലില് മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഹോട്ടല് ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും മര്ദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ.സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില് ഏബ്രഹാം തോമസ് (ബിനു, 43) ആണ് പിടിയിലായത്. ചിറ്റാര് പഴയ സ്റ്റാൻഡിൽ ല് നീലിപിലാവ് സ്വദേശിനിയായ സിന്ധു നടത്തുന്ന ഹോട്ടലിലായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാന് എത്തിയ ഇയാൾ കടയിലിരുന്ന് മദ്യപിക്കാന് തുടങ്ങിയപ്പോള് എതിര്ത്തതിനെത്തുടര്ന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാന് വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെല്മെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്തുവെന്നൈാണ് കേസ്.
പോലീസ് ഇന്സ്പെക്ടര് കെ.എസ് സുജിതിന്റെ നേതൃത്വത്തില് എഎസ്ഐ സുഷമ കൊച്ചുമ്മന്, എസ് സിപിഒ പ്രവീൺ, സിപിഒ സുനില്കുമാര് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.