ചമ്പക്കുളം: എസി റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. പണ്ടാരക്കുളം മേൽപ്പാതയുടെ ഒൻപതാം നമ്പർ തൂണിനു സമീപത്തുനിന്ന് 50 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവുചെടി കണ്ടെത്തി. കുട്ടനാട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. അജിരാജ്, എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫിസർ പി.ടി. ഷാജി, സിവിൽ എക്സൈസ് ഓഫിസർ എസ്. അരുൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.