വോയ്‌സ് ഓഫ് ഇന്ത്യയെ എയ്ഡഡ് പദവിയിലേക്കുയര്‍ത്തും: എംഎല്‍എ

tvm-mlaപാറശാല: കഴിഞ്ഞ പതിനേഴു വര്‍ഷമായി പാറശാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വോയ്‌സ് ഓഫ് ഇന്ത്യാ സ്കൂള്‍ ഓഫ് മ്യൂസിക്കിനെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തുമെന്ന് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു.   ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറശാലയെ അറിയപ്പെടുന്നത് പാറശാല പൊന്നമ്മാള്‍, തങ്കപ്പന്‍ ഭാഗവതര്‍ എന്നിവരുടെ പേരിലാണ്.

എന്നാല്‍ ഇപ്പോള്‍ വോയ്‌സ് ഓഫ് ഇന്ത്യാ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ പേരില്‍ പാറശാലയെ അറിയപ്പെടുകയാണെന്നും പറഞ്ഞ അദ്ദേഹം, മികച്ചപ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളേയും അനുമോദിക്കുകയും പരിശീലിപ്പിച്ച അധ്യാപകരെ പ്രശംസിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ സ്കൂള്‍ ഡയറക്ടര്‍ വൈ.എസ്. ബാബു സ്വാഗതം പറയുകയും ജില്ലാ പഞ്ചായത്തംഗം ബെന്‍ ഡാര്‍വിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ്, എസ്.എസ്. ലളിത് എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.

Related posts