വ്യക്തിപരമായ അസൗകര്യം! പാലായില്‍ മത്സരിക്കാനില്ല; മത്സരിക്കാന്‍ അസൗകര്യങ്ങളുള്ള കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചു; പി.സി. തോമസ് രാഷ്ട്രദീപികയോട്

PCകോട്ടയം: വ്യക്തിപരമായ കാരണങ്ങളാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു പിന്‍മാറുകയാണെന്നു പി.സി. തോമസ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരായി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു മുന്‍പു വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ നിലവിലത്തെ സാചര്യത്തില്‍ തനിക്കുള്ള വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനാര്‍ഥിയാകുന്നതിനു തടസമുണ്ടെന്നും അതിനാലാണു മത്സര രംഗത്തു നിന്നു പിന്‍മാറുന്നതെന്നും പി.സി. തോമസ് രാഷ്്ട്രദീപികയോടു പറഞ്ഞു.   മത്സരിക്കാന്‍ അസൗകര്യങ്ങളുള്ള കാര്യം മുമ്പു തന്നെ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാലും താന്‍ മത്സരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ നിലനില്ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കുകയാണു ചെയ്തത്.

അസൗകര്യങ്ങളുണ്ടായാല്‍ താന്‍ മത്സര രംഗത്തു നിന്നു പിന്‍മാറുമെന്നു മുമ്പും മാധ്യമങ്ങളോടു പറഞ്ഞിരുന്നു. നിലവിലത്തെ സാഹചര്യത്തില്‍ പാലായില്‍ മത്സരിക്കാന്‍ പൊതു സ്ഥാനാര്‍ഥിയെയാണു പരിഗണിക്കുന്നത്. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പാലായില്‍ ശക്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ മുന്നണി പ്രഖ്യാപിക്കുമെന്നും പി.സി. തോമസ് പറഞ്ഞു.

Related posts