വ്യാജവാറ്റ് നടത്തിക്കൊണ്ടിരിക്കെ എക്‌സൈസ് സംഘമെത്തി പിടികൂടി

alp-vattuപറവൂര്‍: വ്യാജച്ചാരായം വാറ്റുന്നതിനിടയില്‍ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചേന്ദമംഗലം തെക്കേത്തുരുത്ത് പുളിക്കത്തറ രഞ്ജുവിനെയാണ് പിടികൂടിയത്. വീടിനോട് ചേര്‍ന്നുള്ള താത്ക്കാലിക ഷെഡിലാണ് ഇയാള്‍ വാറ്റ് നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

വാറ്റിയെടുക്കുന്ന ചാരായം, 80 ലിറ്റര്‍ വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. പറവൂര്‍ എക്‌സൈസ് സിഐ എസ്. ശ്രീകണ്ഠന്‍ നായര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വാറ്റ് ചാരായം പിടിച്ചത്. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പെരിയാറിന്റെ തീരത്തെ തുരുത്തുകളില്‍ മുന്‍പ്  വ്യാപകമായ വ്യാജവാറ്റ് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഇത് നിലച്ചിരിക്കുകയാണ്.

Related posts