വടകര : ദേശീയപാത 30 മീറ്ററില്‍ ആറ് വരിയായി വികസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വടകര ഏരിയാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പാതയോരത്തെ വ്യാപാരികളെ ഇല്ലാതാക്കുന്ന ദേശീയപാത വികസനം കോര്‍പ്പറേറ്റുകളെ സഹായിക്കുവാനാണെന്ന് കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. വടകര ടൗണില്‍ ഉയരപാത സ്ഥാപിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
കര്‍മസമിതിയുമായി ചേര്‍ന്ന് യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. ബി.ഒ.ടി പാതക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പി.ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കര്‍സമിതി ജില്ലാ സെക്രട്ടറി എ.ടി.മഹേഷ്, സൗമിനി മോഹന്‍ദാസ്, ഒ.ചന്ദ്രന്‍, എം.അബ്ദുല്‍ സലാം, പി.കെ.രാമചന്ദ്രന്‍, പി.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു.