കോഴിക്കോട്: സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ പീഡനത്തിന് ഇരയായി ജീവനൊടുക്കേണ്ടിവന്ന ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായവര്ക്കതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരി വ്യവസായി സമിതി സിറ്റി സമ്മേളനം ആവശ്യപ്പെട്ടു. മരണത്തില്‍ യോഗം അനുശോചിച്ചു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.
സമ്മേളനം സംസ്ഥാന ട്രഷറര്‍ എ.ടി. അബ്ദുള്ളക്കോയ ഉദ്ഘാടനംചെയ്തു. കെ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. പി. പ്രദീപ്കുമാര്‍, സി.വി. ഇക്ബാല്‍, മേച്ചേരി ബാബുരാജ്, സി.കെ. വിജയന്, സി.കെ. വിജയന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.വി. ഇക്ബാല്‍-പ്രസിഡന്റ്, സുരേന്ദ്രറാവു, എം. അനില്‍കുമാര്‍, ടി. ശശിധരന്, ഷൈജു ചീക്കിലോട്-വൈസ് പ്രസിഡന്റുമാര്‍, കെ.എം. റഫീഖ്, പി. പ്രദീപ്കുമാര്‍, എന്‍.സി. റഷീദ്, കുഞ്ഞുമോന്, കെ. സുധ-ജോയിന്റ് സെക്രട്ടറിമാര്‍, മേച്ചേരി ബാബുരാജ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.