വ്യാപാരിയേയും കുടുംബത്തെയും മര്‍ദിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

KTM-CRIMEമുണ്ടക്കയം: ഹോം അപ്ലൈന്‍സ് ഉടമയെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.  ഇന്നലെയാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും ഹോം അപ്ലൈന്‍സ് ഉടമയുമായ കരിനിലം സ്വദേശി കുറവന്‍പറമ്പില്‍ അനില്‍കുമാര്‍ (43), മക്കളായ ഗായത്രി (13), ഗൗരി (7) എന്നിവര്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തെക്കുറിച്ച് അനില്‍ പറയുന്നത് ഇങ്ങനെ:

തന്റെ ഭാര്യവീടായ ചെളിക്കുഴിയിലേക്ക് മക്കളുമൊത്ത് പോകുന്നതിനിടെ ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞുനിര്‍ത്തി അനിലിനെ വലിച്ചിറക്കി കമ്പിവടികൊണ്ട് മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മക്കളെയും സംഘം ഉപദ്രവിച്ചു. ഇത് അനില്‍കുമാര്‍ തടസംപിടിച്ചപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗായത്രിയുടെ തല കാറിന്റെ വാതിലില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും  ഇവരെ സംഘം വിരട്ടിയോടിക്കുകയായിരുന്നു. അനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം എസ്‌ഐ എ.വി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts