ശക്തി തെളിയിക്കാനായി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയാറല്ല: സി.ആര്‍. നീലകണ്ഠന്‍

ALP-NEELAKANDANAAPആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനായി മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയാറല്ലെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 71 സീറ്റുകളില്‍ മത്സരിച്ച് വിജയിക്കാന്‍ ശക്തിയില്ലാത്തതിനാലാണ് പാര്‍ട്ടി ഇത്തവണ മത്സര രംഗത്തിറങ്ങാത്തത്. ഒരു മുന്നണിക്കോ സ്ഥാനാര്‍ഥിക്കോ പാര്‍ട്ടി പിന്‍തുണ നല്കുന്നില്ല. അതേസമയം ചില സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കാനായി പ്രചാരണം നടത്തും.

അഴിമതിയുടെയും അക്രമത്തിന്റെയും വക്താക്കളായി മൂന്നു മുന്നണികളിലായി മത്സരിക്കുന്ന 12 ഓളം സ്ഥാനാര്‍ഥികള്‍ക്കെതിരേയാണ് പാര്‍ട്ടി പ്രചാരണം നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേയും കുട്ടനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേയും പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം അശോക് ജോര്‍ജ് സക്കറിയ, ജില്ലാ സെക്രട്ടറി ഗുരുദാസ് ചാവേലി, എ.എം. ഇക്ബാല്‍, എം.കെ. ഷാജി എന്നിവരും പങ്കെടുത്തു.

Related posts