തീ വിഴുങ്ങിയ തവളയോ ? അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍…

ശരീരത്തില്‍ വെളിച്ചമുള്ള മിന്നാമിനുങ്ങിനെ ഏവര്‍ക്കും അറിയാം. എന്നാല്‍ വെളിച്ചം വിഴുങ്ങിയതു പോലെ മിന്നുന്ന തവള എല്ലാവര്‍ക്കും ഒരു പുതുമയുള്ള ഒരു കാഴ്ചയായിരിക്കും.

മിന്നാമിനുങ്ങിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് തവള ഇടയ്ക്കിടെ മിന്നുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

സയന്‍സ് ഗേളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. മിന്നാമിനുങ്ങിനെ തവള വിഴുങ്ങുകയായിരുന്നു.

തവളയുടെ വയറിന്റെ ഭാഗം തിളങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മിന്നാമിനുങ്ങ് തവളയുടെ വയറ്റില്‍ ജീവനോടെ ഉള്ളതുകൊണ്ടാണ് തിളക്കം ഉണ്ടായത്.

പലപ്പോഴും മിന്നാമിനുങ്ങ് പോലുള്ള കീടങ്ങളെ വിഴുങ്ങിയാല്‍ അവ രക്ഷപ്പെടാന്‍ വിഷാംശമുള്ള രാസപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് പതിവാണ്.

എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത തരത്തിലാണ് തവളയെ കണ്ടത്. എന്തായാലും തവള ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

https://twitter.com/gunsnrosesgirl3/status/1475211045371326475?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1475211045371326475%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Frajyandaram-international%2F2021%2Fdec%2F27%2Fthis-frog-light-up-after-it-swallows-a-firefly-138570.html

Related posts

Leave a Comment