ശബരിമല ക്ഷേത്രനട ഇന്നു തുറക്കും; ശബരിമല തന്ത്രിയായി കണ്ഠരര് രാജീവര് നാളെ ചുമതലയേല്‍ക്കും

L-KANDARARRAJEEVശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവര് ക്ഷേത്രനട തുറന്നു ദീപം തെളിക്കും. ഇന്നു പ്രത്യേക പൂജയൊന്നുമില്ല. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തീകരിച്ച് 21 ന് രാത്രി 10 ന് ക്ഷേത്രനട അടയ്ക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിലെല്ലാംതന്നെ പടിപൂജ, കളകാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവയുണ്ടായിരിക്കും.

ശബരിമല: താഴമണ്‍മഠം കണ്ഠരര് രാജീവര് ശബരിമലയില്‍ പുതിയ തന്ത്രിയായി നാളെ ചുമതലയേല്‍ക്കും. ചിങ്ങം ഒന്നായ നാളെ മുതല്‍ അടുത്ത ഒരുവര്‍ഷക്കാലം ശബരിമല അയ്യപ്പക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കുന്നതു കണ്ഠരര് രാജീവരാണ്. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ചെങ്ങന്നൂര്‍ താഴമണ്‍മഠത്തിലെ ധാരണപ്രകാരമാണ് ഓരോ വര്‍ഷവും തന്ത്രിമാര്‍ മാറിവരുന്നത്. താന്ത്രിക ചുമതലകള്‍ ഏറ്റെടുക്കുന്നതിനായി ഇന്നു പുലര്‍ച്ചെ രാജീവര് സന്നിധാനത്തേക്കു പുറപ്പെട്ടു.

ചിങ്ങമാസ പൂജകള്‍ക്കായി ഇന്നു വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കുന്നതു രാജീവരാണ്. ഇന്നു പ്രത്യേക പൂജകള്‍ ഒന്നുംതന്നെയില്ല. ചിങ്ങം ഒന്നായ നാളെ പുലര്‍ച്ചെ മഹാഗണപതിഹോമത്തോടുകൂടി താന്ത്രിക ചുമതലകള്‍ ഏറ്റെടുക്കും. നിലവിലെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് താന്ത്രിക ചുമതല എട്ടിന് ഒഴിഞ്ഞ് മല ഇറങ്ങിയിരുന്നു. 1990 മുതലാണ് രാജീവര് സ്വതന്ത്ര ചുമതലയോടുകൂടി ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇതിനു മുമ്പ് പിതാവ് കണ്ഠരര് കൃഷ്ണരരുടെ കൂടെ സഹകര്‍മിയായി താന്ത്രിക ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ധനതത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള രാജീവരര് സംസ്ഥാന കൃഷിവകുപ്പില്‍നിന്നു കഴിഞ്ഞവര്‍ഷമാണ് വിരമിച്ചത്.

Related posts