അ​ങ്ക​മാ​ലി​യി​ൽ ഓ​ട്ടോ​യി​ൽ ബ​സി​ടി​ച്ച് മൂന്ന് സ്ത്രീകളും ഓട്ടോ ഡ്രൈവറും മരിച്ചു;  അമിത വേഗത്തിലെത്തിയ ബസ് ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ഓ​ട്ടോ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റും യാ​ത്ര​ക്കാ​രാ​യ മൂ​ന്ന് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ അ​ങ്ക​മാ​ലി ന​ഗ​ര​ത്തി​ൽ ബാ​ങ്ക് ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ ബ​സ്‌ സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ബ​സ് ഓ​ട്ടോ​യു​ടെ പി​ന്നി​ലി​ടി​ക്കു​ക‍​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഓ​ട്ടോ ഡ്രൈ​വ​ർ മ​ങ്ങാ​ട്ടു​ക​ര പ​ന​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ജോ​സ​ഫ്(58), ക​ല്ലു​പാ​ലം പാ​റ​യ്ക്ക ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി (58), ഇ​വ​രു​ടെ ഭ​ർ​തൃ​സ​ഹോ​ദ​രി​മാ​രാ​യ മാ​മ്പ്ര കി​ട​ങ്ങേ​ൻ വീ​ട്ടി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ മേ​രി (65) മൂ​ക്ക​ന്നൂ​ർ കൈ​പ്ര​മ്പാ​ട​ൻ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ റോ​സി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ബ​സ് അ​മി​ത വേ​ഗ​തി​യി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

Related posts