പത്തനംതിട്ട: കേരളത്തിലെ ജനസംഖ്യയേക്കാള്‍ ഏറെ തീര്‍ഥാടകര്‍ കുറഞ്ഞകാലം കൊണ്ട് സന്ദര്‍ശനം നടത്തുന്ന ശബരിമല ദേശീയ തീര്ഥാടനകേന്ദ്രമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രാജ്യ സഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്. പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളത്തിന്റെ പ്രവേശനകവാട നിര്‍മാണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിലും ഇടത്താവളങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കുര്യന് പറഞ്ഞു. പത്തനംതിട്ട ശബരിമല ഇടത്താവളത്തിനു പ്രവേശന കവാടം നിര്‍മിക്കുന്ന നഗരസഭയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കുമെന്നും പി.ജെ. കുര്യന് പറഞ്ഞു.
ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബേത്ത് അബു, നഗരസഭ വൈസ് ചെയര്മാന് പി.കെ. ജേക്കബ്, ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്, അന്‍സാരി ഏനാത്ത്, കെ. ഹരിദാസ്, വി.പി. മന്മഥന്നായര്, കെ.ആര്. അരവിന്ദാക്ഷന് നായര്‍, ഏബല്‍ മാത്യു, സിന്ധു അനില്‍, ബീനാ ഷെരീഫ്, വി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.