ജാതീയത രുചിക്കുന്ന “ബ്രാഹ്മിന്‍ കുക്കി’; വൈറലാകുന്ന വിഡിയോയ്ക്ക് യോജിച്ചും വിയോജിച്ചും സോഷ്യല്‍ മീഡിയ

 


സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം കഞ്ഞു. പക്ഷേ, ജാതിയത പോലുള്ള കാര്യങ്ങള്‍ ഇതുവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല. സമൂഹത്തിന്‍റെ മിക്ക തലങ്ങളിലും അവ പലരൂപങ്ങളിലായി ഇപ്പോഴും വേര്‍തിരിവുകള്‍ സൃഷ്ടിക്കുകയാണ്.

അത്തരത്തിലേതെന്നു പറയാവുന്ന ഒരുചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫ്രെഡീസ് ബേക്കിംഗ് സ്റ്റുഡിയോ എന്ന ബേക്കറിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രത്തിലുള്ളത് ഒരു കുക്കിയുടെ ചിത്രമാണ്.

ഈ കുക്കീ ബ്രാഹ്മിന്‍ കുക്കീ എന്നാണ് വിളിക്കപ്പെട്ടത്. കാരണം ഒരു ബ്രാഹ്മണന്‍ തിരിഞ്ഞു നില്‍ക്കുന്നതായിട്ടാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. തല മൊട്ടയടിച്ചും തോളില്‍ നൂല്‍ ധരിച്ചുമൊക്കെയാണ് ഈ കുക്കിയില്‍ കാണാനാവുക.

ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനമായി പറഞ്ഞത്. അവര്‍ക്കിത്തരം ഓര്‍ഡര്‍ ലഭിച്ചതാകാം എന്നാണ് മറ്റു ചിലര്‍ കുറിച്ചത്. എല്ലാം കച്ചവടം എന്ന് വേറെ ചിലരും എഴുതിയിരിക്കുന്നു..

 
 
 
 
 
 
 


ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനമായി പറഞ്ഞത്. അവര്‍ക്കിത്തരം ഓര്‍ഡര്‍ ലഭിച്ചതാകാം എന്നാണ് മറ്റു ചിലര്‍ കുറിച്ചത്. എല്ലാം കച്ചവടം എന്ന് വേറെ ചിലരും എഴുതിയിരിക്കുന്നു.

Related posts

Leave a Comment