ശബരിമല: വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രീം കോടതി

sabarimalaന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രീം കോടതി. വിശ്വാസത്തില്‍ ഇടപെടാനാവില്ലെന്ന 1995ലെ ഹൈക്കോടതി ഉത്തരവ് കേസില്‍ ബാധകമാകില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികവും ലിംഗപരവുമായ അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണെ്്ടന്നു കോടതി ഉറപ്പാക്കേണ്്ടതുണെ്്ടന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതിനെതിരേ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ 25ന് വാദം തുടരും.

Related posts