ബെര്‍ലിന്‍: വെറും മൂന്നര മണിക്കൂറിനുള്ളില്‍ യൂറോപ്പില്‍നിന്നു ന്യൂയോര്‍ക്കിലെത്താം. പുഴയ കോണ്‍കോര്‍ഡിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ വിമാനമാണ് അദ്ഭുത വാഗ്ദാനത്തിനു പിന്നില്‍.
ശബ്ദത്തേക്കാള്‍ വേഗത്തിലാണ് ഇതു സഞ്ചരിക്കുക. സൂപ്പര്‍സോണിക് വിമാനത്തിനു യാത്രാനുമതിയും ലഭിച്ചു കഴിഞ്ഞു.
1976 മുതല്‍ 2003 വരെ സര്‍വീസ് നടത്തിയിരുന്ന സൂപ്പര്‍സോണിക് വിമാനമാണ് കോണ്‍കോര്‍ഡ്. എന്നാല്‍, ഇതില്‍ യാത്ര ചെയ്യാനുള്ള ചെലവ് അതി ഭീമമായിരുന്നു.
ബൂം എന്ന കമ്പനിയാണ് ഇതിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന വിമാനം നിര്‍മിച്ചിരിക്കുന്നത്. അതിന് കോണ്‍കോര്‍ഡിനേക്കാള്‍ വേഗമുള്ളതായാണ് അവകാശവാദം. യാത്രാ ചെലവാകട്ടെ സാധാരണ ബിസിനസ് ക്ലാസ് യാത്രയ്ക്കുള്ള ചെലവു മാത്രവും.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍