ചാലക്കുടി: വി.ആര്‍.പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളി ലെ ഗസ്റ്റ് ലക്ചറര്‍മാര്‍ക്ക് വര്‍ഷങ്ങ ളായി ശമ്പളം ലഭിക്കാത്തതിനെത്തു ടര്‍ന്ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മൂന്നുവര്‍ഷം മുതല്‍ ഒരു വര്‍ഷം വരെ ജോലിക്ക് കയറിയ അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല. ശമ്പളം ഇല്ലാതെ 11 അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഓരോരുത്തര്‍ക്കും ഒന്നരലക്ഷവും ഒരു ലക്ഷം വരെ ശമ്പള കുടിശികയായിരിക്കയാണ്.
ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ പ്ലസ് ടു റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുടിശിഖ കൊടുത്തുതീര്‍ക്കുവാന്‍ രേഖാമൂലം ഉത്തരവിറക്കി. എന്നാല്‍ പ്രധാന അധ്യാപകന്‍ ആറു മാസത്തെ ലീവെ ടുത്തു. ശമ്പള ബില്‍ ഒപ്പിട്ടില്ല. തുടര്‍ന്നു വന്ന പ്രധാന അധ്യാപകനും ശമ്പള ബില്‍ ഒപ്പിടാന്‍ തയാറായില്ലെന്ന് അധ്യാപകര്‍ പറയുന്നു.
വലിയ തുക ശമ്പളമായി നല്‍കുമ്പോള്‍ വകുപ്പുതലത്തില്‍ പ്രശ്‌നമുണ്ടാകുമോയെന്ന ഭയമാണ് പ്രധാന അധ്യാപകന്‍ ഒപ്പിടാന്‍ മടിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ വി.ആര്‍.പുരം സ്കൂളിനു ലഭിച്ച ഉത്തരവിന്റെ മറവില്‍ മറ്റു സ്കൂളുകളിലെ അധ്യാപകര്‍ ശമ്പളം വാങ്ങി. പരാതി നല്‍കിയപ്പോള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൊടുത്തിട്ടില്ല. അധ്യാപകര്‍ പണിമുടക്കിയതിനാല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ക് അവധി നല്‍കി.