ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ബൂത്തുകളില്‍ വരി നില്‍ക്കേണ്ട

TCR-QUEUEതൃശൂര്‍: പോളിംഗ് ബൂത്തിലെത്തുന്ന ശാരീരിക വെല്ലുവിളി നേരിടുന്ന വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവര്‍ക്കായി റാമ്പുകള്‍ നിര്‍മിക്കാനും സഹായ കേന്ദ്രങ്ങള്‍ തുറക്കാനും നടപടിയുണ്ടാകും. പോളിംഗ് ബൂത്തുകളില്‍ വോട്ടുചെയ്യുന്നതിനായി വരിനില്‍ ക്കേണ്ട ആവശ്യവും ഇവര്‍ക്കില്ല. നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.ജി. വിന്‍സെന്റിനെ നോഡല്‍ ഓഫീസറായി നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. രതീശന്‍ ഉത്തരവായി.

ജില്ലയിലെ 18 വയസ് പൂര്‍ത്തിയാക്കിയ ശാരീരിക വെല്ലുവിളി നേരിടു ന്നവരുടെ വിവരം ശേഖരിച്ചശേഷം സെന്‍സസ് വിവരങ്ങളുടെയും സാ മൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Related posts