പോത്തന്‍കോട്: ശാസ്ത്ര സാങ്കേതിരംഗത്തെ വളര്‍ച്ച മനുഷ്യനന്മയ്ക്കായും മനുഷ്യന്റെ ജീവിത സംരക്ഷണത്തിനായും ഉപയോഗിക്ക ണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്‌ഐഡിസി, കിന്‍ഫ്ര എന്നിവരുടെ സഹകര ണത്തോടെ മാജിക് അക്കാദമി സംയുക്തമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് മാജിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗി ക്കുക യായിരുന്നു അദ്ദേഹം. രാഷ്ട്രീയജീവിതത്തിലെ മെച്ചപ്പെട്ട അനുഭവമാണ് മാജിക് പ്ലാനറ്റ് സന്ദര്‍ശിച്ചപ്പോഴുണ്ടായതെന്നും സാമൂഹ്യനന്മയ്ക്കായി ഇന്ദ്രജാലം ഉപയോഗിക്കുവാന്‍ മുതുകാട് കാണിക്കുന്ന ആര്‍ജവം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ കിന്‍ഫ്ര ആന്റ് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ബീന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാര്‍ട്ടപ് മാജിക്കിനെ രൂപകല്പന ചെയ്ത വൈശാഖനെ മന്ത്രി ആദരിച്ചു. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജി.സുധാകരന്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാജിക് പ്ലാനറ്റ് മാനേജര്‍ ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന മാജിക് ഇന്‍ക്യുബേറ്ററില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ അത്യാധുനിക ഉപകരണങ്ങളുടെ സഹായം മാന്ത്രിക പഠനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തെ സംബന്ധിക്കുന്ന വിദേശവും സ്വദേശവുമായ അപൂര്‍വങ്ങളായ പുസ്തകങ്ങളുടെ ശേഖരം, ഇബുക്കുകളുടെ ശേഖരം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, വിശാലമായ മാജിക് വീഡിയോകളുടെ ശേഖരം, വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനം, ലക്ചര്‍ഡെമോന്‍സ്‌ട്രേഷന്‍ ക്ലാസുകളെ ടുക്കുന്നതിനുള്ള സംവിധാനം, മാജിക്കിന്റെ വിവിധ വിഭാഗങ്ങള്‍ നേരില്‍ കാണാന്‍ കഴിയുന്നതിനുള്ള ക്രമീകരണങ്ങള്‍, ഇത്തരം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന അതി പ്രശസ്തരായ മാന്ത്രികരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്.
സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി പ്രതിഭകളുടെ ഗ്രൂപ്പുകള്‍ പ്രദേശത്തെ എംഎല്‍എയുടെ കത്തുമായെത്തിയാല്‍ സ്റ്റാര്‍ട്ടപ് മാജിക് ഹബില്‍ സൗജന്യമായി പ്രവേശിക്കാം.കുട്ടികളുടെ പുതിയ പുതിയ ആശയങ്ങള്‍ക്കും ജാലവിദ്യാ സൃഷ്ടികള്‍ക്കും ആകര്‍ഷ കങ്ങളായ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ വിഭാഗങ്ങളാണ് മാജിക് ഇന്‍ക്യുബേറ്റര്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. മാജിക് ഇന്ദ്രജാലക്കാര്‍ക്കും ഇന്ദ്രജാലത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഇന്ദ്രജാലത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്ന ഈ സംരംഭം ലോകത്തിലെ ആദ്യത്തെ ഇന്നവേഷന്‍ മാജിക് ഹബ് കൂടിയാണ്.