സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കാടിളക്കിയുള്ള സ്ഥാനാര്‍ഥികളുടെ പര്യടനവും സംസ്ഥാന, ദേശീയ നേതാ ക്കളുടെ സാന്നിധ്യവുമൊക്കെ വരുംനാളുകളില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലം സാക്ഷ്യം വഹിക്കും. നെയ്യാറ്റിന്‍കര നഗരസഭയും അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചാ യത്തുകളും ചേര്‍ന്ന മണ്ഡല ത്തില്‍ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ ശുഭപ്രതീ ക്ഷയോടെയാണ് വോട്ടെടുപ്പിനെ നേരിടുന്നത്. 44 വാര്‍ഡുകളുള്ള നഗരസഭ തങ്ങളോടൊപ്പമായിരിക്കും എന്നു തന്നെയാണ് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭ ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.
സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി അധികാരം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭരണമാറ്റം നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎ ഫിന്റെ തിളക്കം കുറയ്ക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസി ക്കുന്നത്. 2012 -ലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ആര്‍. ശെല്‍വരാജ് വാഗ്ദാനം ചെയ്ത പദ്ധതികളൊക്കെ നടപ്പിലാ ക്കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വികസന തുടര്‍ച്ചയ്ക്കാണ് ശെല്‍വരാജ് വീണ്ടും സമ്മതിദാ യകരുടെ മുന്നില്‍ സ്ഥാനാര്‍ഥി യായെത്തുന്നത്. കൂടാതെ, നഗരസഭ പരിധിയില്‍ ശെല്‍വ രാജിന്റെ വ്യക്തിപരമായ സ്വാധീനം വിജയത്തിലേയ്ക്ക് നയി ക്കുമെന്നും പ്രവര്‍ത്തകര്‍ വാദിക്കുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലനെ സംബ ന്ധിച്ചിടത്തോളം നഗരസഭ പരിധിയില്‍ അദ്ദേഹം വളരെ സുപരിചിതനാണ്. കൗണ്‍സി ലറായും വൈസ് ചെയര്‍മാനായും പ്രതിപക്ഷ നേതാവായും നഗരസഭയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ആന്‍സലന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ ഥിയെന്ന് എല്‍ഡിഎഫ് പ്രവര്‍ ത്തകര്‍ അടിവരയിട്ടു പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാലുമാറ്റ രാഷ്ട്രീയവും വാഗ്ദാനങ്ങളുടെ പൊള്ളത്തരവുമെല്ലാം പ്രവര്‍ത്തകര്‍ നിരത്തുന്നുമുണ്ട്. നിയമസഭ തെരഞ്ഞെ ടുപ്പിലും നഗരസഭ ഇടതിനൊപ്പം എന്നുതന്നെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ദൃഡവിശ്വാസം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍ കരയുടെ ചരിത്രത്തി ലാദ്യമായി അഞ്ചു കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം സ്വന്തമായ ബിജെപി യും നിയമസഭയില്‍ നഗരസഭ പ്രദേശങ്ങള്‍ തങ്ങളോടൊപ്പമായിരിക്കും എന്ന് അവകാശപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ നെയ്യാറ്റി ന്‍കരയില്‍ ഇപ്പോള്‍ പരിചിതനാ യിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നെയ്യാറ്റിന്‍കര നഗരസ ഭയിലു ള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വോട്ടര്‍മാരെ അദ്ദേഹം നേരില്‍ കണ്ടുവരികയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ നേടിയെന്നു മാത്രമല്ല, പല വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തിയതും ബിജെപി യാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.