എന്നോ ഞാനെന്റെ മുറ്റത്തോരറ്റത്ത്… എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ ഓമനയായ ശ്രേയ ജയദീപ് പാടിയ അലൈക്കുതിക്കിത്… എന്നു തുടങ്ങുന്ന തമിഴ് ഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. ശ്രേയയുടെ നിഷ്കളങ്കവും അനായാസവുമായ ഭാവാഭിനയത്തോടുകൂടിയ ആലാപനമാണ് പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നത്.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ സതീഷ് കെ. സതീഷ്, ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ എന്ന ആത്മകഥാംശം ഉള്‍ക്കൊണ്ടെടുത്ത ഡോക്യുഫിക്ഷന്‍ ഡ്രാമയ്ക്കു വേണ്ടിയാണ് യുവസംവിധായകന്‍ നന്ദു കര്‍ത്ത ഈ ഗാനത്തിന് ഈണം നല്‍കിയത്. അധ്യാപികയും എഴുത്തുകാരിയുമായ സാജിത മൊയ്തീന്‍ ആണു ഗാനം രചിച്ചിരിക്കുന്നത്. -ദേവസിക്കുട്ടി