പ്രേമം എന്ന മലയാള സിനിമയിലെ മേരിയായി ശ്രദ്ധേയയായ യുവനടി അനുപമ പരമശ്വേരനെ തേടി തെലുങ്കില്‍ വീണ്ടും അവസരം. എഴുത്തുകാരനില്‍ നിന്ന് സംവിധായക തൊപ്പി അണിഞ്ഞ സതീഷ് വെഗെസ്‌ന സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുപമ നായികയാവുന്നത്. ഷത്മാനം ഭവതി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാജ് തരുണ്‍ ആണ് നായകനാവുന്നത്. അനുപമയുടെ പ്രായത്തിന് ഏതാണ്ട് സമാനമായ കഥാപാത്രമാണിതെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തെലുങ്കിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന തരുണിനൊപ്പം അഭിനിയക്കാനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് അനുപമ. മേയില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.
ഷത്മാനം ഭവതി; അനുപമ പരമശ്വേര്‍ വീണ്ടും തെലുങ്കില്‍
