ഷവോമി എംഐ 5

xiaomi-mi-5ചൈനയിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ എംഐ 5 വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. ഏതാണ്ട് 27,000 രൂപയ്ക്കടുത്തായിരിക്കും പുതിയ ഫോണിന്റെ വില. ചൈനയില്‍ അടുത്തയിടെ അവതരിപ്പിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ഈ മോഡലിന് ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ 1.8 കോടി പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കമ്പനി പറയുന്നു.

32, 64, 128 ജിബി വേരിയന്റുകളില്‍ ലഭിക്കുന്ന ഫോണിന് 5.15 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും. 32, 64 ജിബി മോഡലുകള്‍ക്ക് 3 ജിബിയും 128 ജിബി മോഡലിന് 4 ജിബിയുമാണ് റാം. 16 എംപി റിയര്‍ കാമറയും 4 എംപി സെല്‍ഫി കാമറയുമാണ് ചൈനയില്‍ അവതരിപ്പിച്ച മോഡലുകളില്‍ ഉള്ളത്.

Related posts