കോഴിക്കോട്/ നാദാപുരം: തൂണേരിയില്‍ വെളളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിന്‍ വധകേസിന്റെ വിധി നാളെ വരാനിരിക്കെ മേഖലയില്‍ കനത്ത സുരക്ഷ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഖലയില്‍ നടന്ന അക്രമങ്ങള്‍ കൂടി കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതലോടെയാണ് കാവലിരിക്കുന്നത്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ബോംബുകളും വന്‍ ആയുധ ശേഖരങ്ങളും കണ്ടെത്തിയിരുന്നു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരത്ത് ഷിബിന്‍ വധക്കേസ് വിധി വരുന്നതോടെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മേഖലയില്‍ അക്രമം നടത്താന്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മനോധൈര്യം വര്‍ധിച്ചെന്ന് മുസ്‌ലീംലീഗ് അടക്കമുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അക്രമസംഭവങ്ങള്‍ മേഖലയില്‍ നിത്യേന അരങ്ങേറുന്നത് അധികാരത്തിന്റെ പിന്‍ബലത്തിലാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയതുമാണ്.
ഷിബിന്‍ വധക്കേസിലെ പ്രതികളെ ആരെയും തന്നെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിവൈഎഫ്‌ഐ നേതാവ് പ്രസംഗിച്ചതും വിധി വരുന്ന സമയത്ത് അക്രമം നടത്താനുള്ള നേതാക്കളുടെ ആഹ്വാനമായും പോലീസ് കരുതുന്നുണ്ട്. അതേസമയം നാദാപുരത്ത് നിന്ന് അടുത്തിടെ ആയുധങ്ങള്‍ കണ്ടെത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
തങ്ങളുടെ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി ലീഗ് ആരോപിക്കുന്നുമുണ്ട്. മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും അക്രമിക്കപ്പെടാതിരിക്കാന്‍ പോലീസ് കര്‍ശന നിരീക്ഷണമാണ് നാദാപുരത്ത് ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി ബൈക്കുകള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.
ഇന്ന് രാത്രി ഒമ്പതു മുതല്‍ നാല് ദിവസത്തേക്കാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പ്രകടനങ്ങള്‍,റാലി എന്നിവയ്്ക്കും നിയന്ത്രണമുണ്ട്. രാത്രി കാലങ്ങളില്‍ പോലീസ് ശക്തമായ പെട്രോളിംഗ് ഏര്‍പ്പെടുത്താനും തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.