സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണ: എം.എ ബേബി

klm-mababyപുനലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുള്ളതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. രാജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായാണ് ബിജെപി നേതൃത്വവും ഉമ്മന്‍ചാണ്ടിയും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയത്.

കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന ദയനീയമായ തോല്‍വി ഒഴിവാക്കാന്‍ ബിജെപി ധാരണയിലൂടെ കഴിയുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും എം. എ. ബേബി കുറ്റപ്പെടുത്തി.സിപിഎം ഏരിയാ കമ്മിറ്റിയംഗം ടൈറ്റസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം ആര്‍. ലതാദേവി, എല്‍ഡിഎഫ് നേതാക്കളായ പി.എസ്.സുപാല്‍, ജോര്‍ജ് മാത്യു, എസ്. ബിജു, എം.എ. രാജഗോപാല്‍, ജോസ് ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts