തൃശൂര്‍: പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായെന്നും ക്രമസമാധാനനില തകര്‍ന്നുവെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. വടക്കാഞ്ചേരി പീഡന കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുക, പ്രതികളെ സംരക്ഷിക്കുന്ന മന്ത്രി എ.സി. മൊയ്തീന്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ തൃശൂരി ല്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സം സാരി ക്കുകയാ യിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പോലീസ് സ്റ്റേ ഷനുകള്‍ പാര്‍ട്ടി കേന്ദ്ര ങ്ങളായി മാറിയെന്നും കമ്മ്യൂണി സ്റ്റുകള്‍ സ്വയം കോടതിയും നിയമവു മായി മാറുകയാണെന്നും അദ്ദേ ഹം പറഞ്ഞു.മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്‍ ശന്‍ അധ്യക്ഷയായി. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, സംസ്ഥാ ന സെക്രട്ടറി എ.കെ. നസീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, അഡ്വ. നിവേദിത തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണയുടെ മുന്നോടിയായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീ സില്‍നിന്നും ആരംഭിച്ച പ്രതി ഷേധ പ്രകടനം തെക്കേഗോ പുര നടയില്‍ സമാപിച്ചു.