സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും പത്‌നിയും

sp-sachinമുംബൈ: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ടണും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം സച്ചിനുമായി ഇരുവരും ക്രിക്കറ്റ് കളിക്കുകയും ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി നടത്തിയ ക്രിക്കറ്റ് മത്സരത്തിലാണ് മൂവരും പങ്കെടുത്തത്.

മുന്‍ ക്രിക്കറ്റ് താരം വെംഗ്‌സര്‍ക്കാരും മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളും ഇവര്‍ക്കൊപ്പം മത്സരിക്കാന്‍ ഇറങ്ങി. വില്യമിനും കെയ്റ്റിനുമൊപ്പം മൈതാനത്തു നില്‍ക്കുന്ന ചിത്രം സച്ചിന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും നല്‍കിയിട്ടുണ്ട്. മാജിക് ബസ്, ഡോര്‍ സ്റ്റെപ്പ്, ഇന്ത്യാസ് ചൈല്‍ഡ് ലൈന്‍ എന്നീ സന്നദ്ധ സംഘടനകളാണ് മത്സരം സംഘടിപ്പിച്ചത്.

Related posts