ഒന്നു ക്ഷമിക്കൂ സത്യങ്ങള്‍ എന്തുതന്നെയായാലും അതു പുറത്തുവരും- പറയുന്നത് ബോളിവുഡ് നടന്‍ ഹൃത്വിക്ക് റോഷന്‍. നടി കങ്കണ റാണൗത്തും ഹൃത്വിക്കുമായുള്ള തര്‍ക്കം തുടങ്ങിയിട്ട് കുറച്ചായെങ്കിലും അടു ത്തിടെയായി ഇരുവരും വിവാദങ്ങളില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് നൈറ്റി ല്‍ പങ്കെ ടുക്കാനെത്തിയ ഹൃത്വിക്കിനോട് കങ്കണയെപ്പറ്റി ചോദിച്ചപ്പോ ള്‍ ഹൃത്വിക്ക് പറഞ്ഞത്. എനിക്ക് ഒളിക്കാനൊന്നുമില്ല.
എല്ലാം അധികം വൈകാതെ നിങ്ങ ളുടെ മുന്നിലേക്കെത്തുമെന്നാണ്. കങ്കണ ഹൃത്വിക്കിനെ മുന്‍ കാമുകന്‍ എന്നു വിളിച്ചതും ഇതിനെതിരേ ഹൃത്വിക്ക് രംഗത്തു വന്നതുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. സത്യം ഉടന്‍ പുറത്തുവരുമെന്ന് ഹൃത്വിക്ക് പറഞ്ഞതോടെ ഇരുവരും വീണ്ടും വിവാദകോളങ്ങളില്‍ ഇടം പിടിക്കുമെന്നതില്‍ സംശയമില്ല.