സത്യം തുറന്നുപറഞ്ഞ് നര്‍ഗീസ്

nargese270816ബോളിവുഡ് സുന്ദരി നര്‍ഗീസ് ഫക്രി ഇന്ത്യ വിട്ടതിന്റെ കാരണം പ്രണയനൈരാശ്യമല്ലെന്ന് റിപ്പോര്‍ട്ട്. താരം തന്നെയാണ് ഇക്കാര്യം പറയുന്നത്.  ബോളിവുഡ് നടന്‍ ഉദയ് ചോപ്രയുമായുള്ള പ്രണയം പൊട്ടിയതിനെത്തുടര്‍ന്നുള്ള നിരാശയിലാണ് താരം ഇന്ത്യ വിട്ട് അമേരിക്കയില്‍ താമസമാക്കിയതെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

നര്‍ഗീസിന്റേതായി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഹൗസ്ഫുള്‍ 3യുടെ പ്രമോഷന്‍ ജോലികള്‍ക്കുശേഷം താരത്തിന് അസുഖം പിടിപെട്ടു. ജീവനു ഭീഷണിയാകുന്ന രോഗം തനിക്കു ബാധിച്ചെന്നും ഇതിനാലാണ് അമേരിക്കയില്‍ വിദഗ്ധ ചികിത്സാര്‍ഥം താമസമാക്കിയതെന്നുമാണ് താരത്തിന്റെ പക്ഷം.

ഇന്ത്യയിലെത്തുമ്പോള്‍ ഭക്ഷണത്തില്‍നിന്നും വെള്ളത്തില്‍നിന്നും ശരീരത്തില്‍ ലെഡും ആഴ്‌സനിക്കും കലരുന്നുവെന്നും ഇതു തന്റെ ജീവനു ഭീഷണിയാണെന്നുമാണ് താരം പറയുന്നത്. രോഗത്തില്‍നിന്നുള്ള മോചനത്തിനായി താരമിപ്പോള്‍ ആയുര്‍വേദവും പ്രകൃതി ചികിത്സയുമാണ് ആശ്രയിക്കുന്നത്.

അതേസമയം, 36കാരിയായ നര്‍ഗീസ് ഫക്രിയോട് വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: വിവാഹം വലിയ സംഭവമല്ല. അതു സമൂഹത്തെ ബോധിപ്പിക്കാനുള്ള ലേബല്‍ മാത്രമാണ്. ചിലര്‍ക്ക് ഭര്‍ത്താവിന്റെ പാതി സ്വത്ത് വേണം. എന്നാല്‍ എനിക്ക് ആരുടെയും ഒന്നും വേണ്ട. സ്വന്തമായി ഞാന്‍ പണമുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ സ്വതന്ത്രയാണ്. സ്വതന്ത്രയായതിനാല്‍ ഇനിയുള്ള കാലം തന്റെ അമ്മയെ മാത്രം പരിചരിച്ച് കഴിയാനാണ് ഇഷ്ടമെന്നും താരം പറയുന്നു.

Related posts