സദാചാര ഗുണ്ടായിസം: രണ്ടുപേര്‍ അറസ്റ്റില്‍

KKD-SADHACHARAMവടകര:വിനോദ സഞ്ചാര കേന്ദ്രമായ വടകര സാന്റ്ബാങ്ക്‌സില്‍ സദാചാര പോലീസ് ചമഞ്ഞ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കോട്ടക്കടവ് ചെറുവത്ത് മുഹമ്മദ് ഷാക്കിര്‍ (27), വടകര ബീച്ചില്‍ മഞ്ചാന്റവിട അലി  (60), എന്നിവരെയാണ് എസ്‌ഐ പി.എസ്.ഹരീഷും സംഘവും പിടികൂടിയത്.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഹോളി ആഘോഷിക്കാന്‍ കോഴിക്കോട്ട് നിന്നെത്തിയ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥി മാഹി പള്ളൂര്‍ സ്വദേശി നിഖിലി (20)നാണ് മര്‍ദനമേറ്റത്. സ്ഥലത്തെത്തിയ പോലീസിനുനേരെയും കൈയേറ്റ ശ്രമമുണ്ടായി.

സംഘത്തില്‍ പെണ്‍കുട്ടിയു മുണ്ടായിരുന്നു. ഇതിനെ ഒരു സംഘം ചോദ്യം ചെയ്യുകയും നിഖിലിനെ മര്‍ദിക്കുകയുമാ യിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെ ത്തിയ പോലീസിനു നേരെയും അക്രമികള്‍ തിരിഞ്ഞു. പിന്നീട് കൂടുതല്‍ പോലീസെത്തിയെങ്കിലും അപ്പോ ഴേക്കും എല്ലാവരും സ്ഥലംവിട്ടു. നിഖില്‍ വടകരയില്‍ ചികിത്സ തേടി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ വലയിലായത്. വേറെയും ആളുകള്‍ കേസില്‍ പ്രതികളാണ്

Related posts