സഫ്ദര്‍ ഹാഷ്മി പുരസ്കാരം പ്രഫ. പി.കെ. രവീന്ദ്രനു സമ്മാനിച്ചു

ekm-puraskaramവൈപ്പിന്‍: ഞാറക്കല്‍ സഫ്ദര്‍ ഹാഷ്മി സാംസ്കാരികകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ സഫ്ദര്‍ ഹാഷ്മി പുരസ്കാരം  പ്രഫ. പി.കെ. രവീന്ദ്രന് സമ്മാനിച്ചു. 10,001 രൂപ കാഷ് അവാര്‍ഡും പ്രശംസാപത്രവുമടങ്ങുന്ന പുരസ്കാരം ഒന്നാംവാര്‍ഷിക സമ്മേളന ത്തോടനുബന്ധിച്ച് എസ് എന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ് ശര്‍മ എംഎല്‍എ യാണ് സമ്മാനിച്ചത്.

സമ്മാനത്തുക   പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി നല്‍കാന്‍  സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. ഫ്രാന്‍സിസിനെ വേദിയില്‍ വച്ചു തന്നെ അദ്ദേഹം ഏല്പിച്ചു. ഉപകരണ സംഗീതത്തില്‍ യുആര്‍എസ് വേള്‍ഡ് ഐക്കണ്‍ അവാര്‍ഡ് നേടിയ പി സി ചന്ദ്രബോസ് , സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ ഞാറക്കല്‍ ശ്രീനി,  എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ കേരള നടനത്തില്‍ എ ഗ്രേഡ് നേടിയ മീനാക്ഷി എന്നിവരെ ആദരിച്ചു. ഡോ. എം ആര്‍ അമലേന്ദുവിനും, എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയംനേടിയ 11 പേര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.പി കെ ഫ്രാന്‍സിസ്, സേവ്യര്‍ പുല്‍പാട്ട്,  എ ആര്‍ രതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts