സമൂഹ തിന്മക്കെതിരെ സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

TVM-KADAKAMPALLYശ്രീകാര്യം : സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തി ക്കണമെന്നും അതിലൂടെ നല്ലൊരു ഭാരത സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുമെന്നും വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ശ്രീകാര്യം ശാസ്താംകോണം കരിപ്രത്തല സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സാംസ്കാരിക സംഘടനകള്‍ കലാകായിക രംഗത്തെന്നപോലെ പുതുതലമുറയ്ക്ക് ഉതകുന്നതരത്തിലുള്ള പഠനക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാധികാരി മനോജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൗണ്‍സിലര്‍ അലത്തറ അനില്‍കുമാര്‍, കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ആര്‍.എസ്. രാജീവ്, മണിവസന്തം ശ്രീകുമാര്‍, ചെറുവയ്ക്കല്‍ ജയന്‍, ഡോണ്‍, പ്രദീപ്, ഉദയകുമാര്‍, അനൂപ്, കാര്‍ത്തിക്, ശ്രീജിത്ത്, സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥാമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫിയും ചികിത്സാ സഹായ വിതരണവും തുടര്‍ന്ന് കലാപരിപാടികളും നടന്നു.

Related posts