പെ​ൻ​സി​ൽ​തുമ്പില്‍ ശ്രീ​ദേ​വി​ന്‍റെ മാ​ജി​ക്! നിര്‍മാണം അവസാനിപ്പിച്ച പഴയകാല ടൂവീലര്‍ മോഡലുകളുടെ പേര് പെന്‍സില്‍തുമ്പില്‍ ഒരുക്കി ശ്രീദേവ്

ഈ​രാ​റ്റു​പേ​ട്ട: നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ച പ​ഴ​യ​കാ​ല ടൂ​വീ​ല​ർ മോ​ഡ​ലു​ക​ളു​ടെ പേ​ര് പെ​ൻ​സി​ൽ​തു​ന്പി​ൽ ഒ​രു​ക്കി ശ്രീ​ദേ​വ് കെ. ​ബി​ജു ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി.

ചേ​ന്നാ​ട് മാ​ളി​ക സ്വ​ദേ​ശി​യാ​യ ശ്രീ​ദേ​വ് കെ. ​ബി​ജു പെ​ൻ​സി​ൽ കാ​ർ​വിം​ഗ് മൈ​ക്രോ ആ​ർ​ട്ടി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​പ്പോ​ൾ പ്രൊ​ഡ​ക്‌​ഷ​ൻ ഇ​ല്ലാ​ത്ത 20 പ​ഴ​യ സ്കൂ​ട്ട​റു​ക​ളു​ടെ പേ​രു​ക​ൾ പെ​ൻ​സി​ലി​ൽ കൊ​ത്തി​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് ശ്രീ​ദേ​വ് ക​ര​സ്ഥ​മാ​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള അ​തി​യാ​യ ഇ​ഷ്ട​മാ​ണ് ശ്രീ​ദേ​വി​നെ ഈ ​റി​ക്കാ​ർ​ഡി​ലേ​ക്ക് ന​യി​ച്ച​ത്.

വി​ര​ലു​ക​ളു​ടെ അ​ട​ക്ക​വും ക്ഷ​മ​യും അ​തി​യാ​യ സൂ​ക്ഷ്മ​ത​യും വേ​ണ്ട ക​ല​യാ​ണ് പെ​ൻ​സി​ൽ കാ​ർ​വിം​ഗ്. ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ശ്രീ​ദേ​വ് ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ശ്രീ​ദേ​വ് ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പെ​ൻ​സി​ൽ കാ​ർ​വിം​ഗ് തു​ട​ങ്ങി​യ​ത്. കേ​ര​ള പെ​ൻ​സി​ൽ കാ​ർ​വേ​ഴ്സ് എ​ന്ന സം​ഘ​ട​ന​യു​ടെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ശ്രീ​ദേ​വ്. ഇ​തി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള 180 ഓ​ളം ആ​ർ​ട്ടി​സ്റ്റു​ക​ളു​ണ്ട്.

ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ന്ദ​നം സി​നി​മ​യി​ലെ “കാ​ർ​മു​കി​ൽ വ​ർ​ണ​ന്‍റെ’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ശ്രീ​ദേ​വും ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പെ​ൻ​സി​ലി​ൽ ഒ​രു​ക്കി വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച ശ്രീ​ദേ​വ് ഇ​ല​ക്ട്രോ​ണി​ക്സ് മേ​ഖ​ല​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Related posts

Leave a Comment