സരിത പണി തുടങ്ങി! വിവാദ കത്ത് പുറത്ത്; കേന്ദ്രമന്ത്രിമാര്‍ക്കുതന്നെ കാഴ്ചവയ്ക്കാന്‍ ഒരു മന്ത്രിയുടെ പിഎ ശ്രമിച്ചു; ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ ശാരീരിക പീഡനം ഏറ്റതായും കത്തില്‍

sarithaകൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായര്‍ എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള ആരോപണങ്ങളാണ് ഇന്നലെ ~ഒരു ചാനല്‍ പുറത്തുവിട്ട കത്തിലുള്ളത്.

ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ തനിക്കു ശാരീരിക പീഡനം ഏറ്റതായി കത്തില്‍ പറയുന്നു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നു പിന്നീടു ചാനലില്‍ പ്രത്യക്ഷപ്പെട്ടു സരിത അവകാശപ്പെട്ടു.

2013 മാര്‍ച്ച് 19നു പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെയാണു സരിത വിവാദ കത്ത് എഴുതിയത്. 25 പേജുകളുള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ കാലത്തുടനീളം വിവാദം ഉയര്‍ന്നിരുന്നു. കത്ത് സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിരുന്നില്ല. ഒരു മുന്‍ കേന്ദ്രമന്ത്രിതന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തില്‍ സരിത ആരോപിക്കുന്നുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍വച്ചാണു മുന്‍ കേന്ദ്രമന്ത്രി ഉപദ്രവിച്ചതെന്നും കത്തില്‍ പറയുന്നു. കേന്ദ്രമന്ത്രിമാര്‍ക്കുതന്നെ കാഴ്ചവയ്ക്കാന്‍ ഒരു മന്ത്രിയുടെ പിഎ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും കത്തിലുണ്ട്.

മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്, മുഖ്യമന്ത്രിക്കു പണം നല്‍കി, മുഖ്യമന്ത്രിക്കായി ഭൂമി ഇടപാടുകള്‍ നടത്തി, കൊച്ചിയിലും സമീപ പ്രദേശങ്ങളിലും അടക്കം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും വേണ്ടി ഭൂമി ഇടപാടുകള്‍ ചെയ്തു എന്നിങ്ങനെ പോകുന്നു കത്തിലെ ആരോപണങ്ങള്‍. അപമാനം ഭയന്നാണ് ഈ കത്ത് താന്‍ സോളാര്‍ കമ്മീഷനു നല്‍കാതിരുന്നതെന്നു സരിത ചാനലില്‍ പ്രതികരിച്ചു.

അതേസമയം, ഇത്തരം ആരോപണങ്ങള്‍ ചില ഗൂഢാലോചനകളുടെ ഫലമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാനശ്രമമാണ് ഇതിനു പിന്നില്‍. ഗൂഢാലോചനയ്ക്കു പിന്നിലുള്ള ശക്തികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കത്തിനെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗൗരവതരമായ ആരോപണമാണ് സരിത ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts