സര്‍ക്കാരിന്റെ കരുണയും കാത്ത് കണ്യാര്‍കളി ആശാന്‍

PKD-AASHANകുഴല്‍മന്ദം: നാടന്‍കലാകാരന്‍  വാര്‍ധക്യകാലത്ത് സര്‍ക്കാരിന്റെ കരുണതേടുന്നു. കണ്യാര്‍കളി ആശാനും കുഴല്‍മന്ദം കൊട്ടാരപ്പടി ചൂരത്തില്‍ വീട്ടില്‍  പതിനേഴാം വാര്‍ഡില്‍ താമസിക്കുന്ന നാരായണന്‍കുട്ടി നായര്‍(78) ആണ് അധികൃതരുടെ അവഗണനയില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. നിരവധി തവണ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന് അപേക്ഷിച്ചിട്ടും ഇതുവരെ ഒരുവിവരവും ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അധികൃതര്‍ക്കും അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ  ഇതുവരേയും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലത്രെ. പ്രമേഹം ഉള്‍പ്പടെയുള്ള വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്നുമുണ്ട്. നല്ലകാലത്ത് തന്റെ കലാപ്രകടനത്തിലൂടെ ആസ്വാദകരെ ഏറെ ആനന്ദിപ്പിച്ച കലാകാരനാണ് ഈ ദുര്‍ഗതി.

കലാമികലിന്റെ അടിസ്ഥാനത്തില്‍ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പല പ്രമുഖവേദികളിലും കണ്യാര്‍കളി അവതരിപ്പിച്ചിട്ടുമുണ്ട്.തിരുവനന്തപുരത്ത് ആകാശവാണി സംഘടിപ്പിച്ച  പരിപാടിയില്‍ കണ്യാര്‍കളി അവതരിപ്പിച്ചു,  കോഴിക്കോട് ടിവി ആറിലെ സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് കണ്യാര്‍കളി അവതരിപ്പിച്ചു,  ഗുരുവായൂര്‍ മേല്പത്തൂര്‍ഓഡിറ്റോറിയത്തില്‍ കണ്യാര്‍കളി അവതരിപ്പിച്ചതിലും പങ്കുകൊണ്ടിട്ടുണ്ട്.കേരള കണ്യാര്‍കളി ആര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കണ്യാര്‍കളി അരങ്ങില്‍ സജീവമായി പങ്കുകൊണ്ട് വാദ്യം അവതരിപ്പിക്കാറുമുണ്ട്.

Related posts