പാലക്കാട്: സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടികളും വികസനനേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം ജില്ലയിലെത്തി. പ്രദര്‍ശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ല കളക്ടര്‍ പി.മേരിക്കുട്ടിയും പ്രദര്‍ശനം വീക്ഷിച്ചു. സിവില്‍ സ്റ്റേഷനില്‍ മൂന്നു മണിക്കൂറോളം പ്രദര്‍ശന വാഹനം ചിലവഴിച്ചു. ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും കാണികളായെത്തി.
തുടര്‍ന്ന ് ഒലവക്കോട്, പുതുപ്പെരിയാരം, മൂണ്ടൂര്‍, തച്ചമ്പാറ, കല്ലടിക്കോട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ പ്രദര്‍ശനവാഹനം എത്തി. ഫ്ളാാഗ് ഓഫ് ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് അലികുഞ്ഞ്, അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്, പി.ആര്.ഡി ജീവനക്കാരായ എ.മുരളീധരന്, എം.ഭവദാസ്, എം.ശെല്വന്, എം.ജയപ്രകാശന്‍ , നടരാജന് തുടങ്ങിയവരും പങ്കെടുത്തു.