സഹകരണ സ്ഥാപനങ്ങള്‍ അടിസ്ഥാന ധര്‍മങ്ങള്‍ വിസ്മരിക്കരുത്: എംപി

klm-mpകരുനാഗപ്പള്ളി: സാധാരണക്കാരെയും കര്‍ഷകരെയും ഉള്‍പ്പടെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന അടിസ്ഥാന ധര്‍മത്തില്‍ നിന്നും സഹകരണ സ്ഥാപനങ്ങള്‍ വ്യതിചലിക്കരുതെന്ന് കെ.സോമപ്രസാദ് എംപി. കരുനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ആലുംകടവ് ശാഖ കല്ലുംമൂട്ടില്‍ കടവില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ജില്ലാസഹകരണബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍ നിര്‍വഹിച്ചു. ആദ്യ നിക്ഷേപം നഗരസഭ അധ്യക്ഷ എം.ശോഭന സ്വീകരിച്ചു.കൗണ്ടറിന്റെ ഉദ്ഘാടനം സൂസന്‍കോടിയും സ്വര്‍ണ വായ്പാ ഉദ്ഘാടനം വി.വി.ശശീന്ദ്രനും നിര്‍വഹിച്ചു. പി.ശിവരാജന്‍, സുരേഷ് പനക്കുളങ്ങര, സുബൈദാകുഞ്ഞുമോന്‍, മജ്ഞു, വി.ദിവാകരന്‍, സുഗതന്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts