ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം ബാക്കിവച്ചത് 5,000 ടണ്‍ മാലിന്യം; പാര്‍ട്ടികള്‍ക്ക് തദ്ദേശവകുപ്പിന്റെ താക്കീത്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലുടനീളം അവശേഷിക്കുന്നത് അയ്യായിരം ടണ്‍ മാലിന്യമെന്നു ശുചിത്വമിഷന്. ഈ മാസം 20നു മുന്‍പ് സംസ്കരിക്കാന്‍ പാകത്തിനു നീക്കംചെയ്തില്ലെങ്കില്‍ അതിലേക്കു ചെലവാകുന്ന തുക അതാതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഇലക്ഷന് പ്രചാരണസാമഗ്രികള്‍ മരങ്ങളിലും പോസ്റ്റുകളിലും മതിലുകളിലുംനിന്ന് അഴിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിലെ ചെലവും പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.ഫ്ളക്സ്, ബോര്‍ഡ്, കൊടി, തോരണം, കുപ്പി, കപ്പ്, ഫോയില്‍ പാത്രങ്ങള്‍...