സാനിയ സഖ്യത്തിന്റെ അപരാജിത ജൈത്രയാത്രക്ക് വിരാമം

SP-SANIYAദോഹ: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് ജോഡിയുടെ അപരാജിത ജൈത്രയാത്രക്ക് ഖത്തര്‍ ഓപ്പണില്‍ വിരാമം. തുടര്‍ച്ചയായ വിജയങ്ങളുടെ റിക്കാര്‍ഡിലേക്ക് മൂന്നു വിജയ ദൂരംമാത്രം അകലെ ഇന്ത്യ-സ്വിസ് ജോഡി വീണു. ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയെ എലീന വെസ്‌നിന- ദാരിയ കാസാറ്റിന സഖ്യമാണ് അട്ടിമറിച്ചത്.

മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയയും കൂട്ടുകാരിയും തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടും മൂന്നും സെറ്റുകളില്‍ പരാജയംരുചിച്ചു. സ്‌കോര്‍: 2-6, 6-4, 10-5. ജാനാ നോവോത്‌ന-ഹെലെന സുകോവ സഖ്യത്തിന്റെ പേരിലാണ് തുടര്‍വിജയങ്ങളുടെ റിക്കാര്‍ഡ്. 1990 ല്‍ 44 തുടര്‍വിജയങ്ങളാണ് ഈ സഖ്യം നേടിയത്.

Related posts