പത്തനാപുരം: ജ്യോതിഷത്തിലെതെറ്റായപ്രവണതക്കെതിരെ സമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടിവിഅവതാരകനെതിരെ വധഭീഷണിയെന്ന്പരാതി. പത്തനാപുരം ഗോകുലത്തില്‍ ഹരികുമാറിനെതിരെയാണ് ഭീഷണി. ഹരികുമാറിന്റെ പിതാവ ് ഗോപാലപിളളയുടെ പേരിലാണ് കത്ത്‌വന്നത്.ജ്യോതിഷം വഴിദുര്‍മന്ത്രവാദം, പൂജകള്‍ എന്നിവയ്‌ക്കെതിരെയാണ് ഫേസ്ബുക്ക് വഴിഹരികുമാര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് തപാലിലാണ് കത്ത് വന്നത്.ജ്യോതിഷത്തിലെ അനാവശ്യ പ്രചരണങ്ങള്‍ ക്കെതിരെ വിശ്വാസം അതല്ല എല്ലാം എന്ന പുസ്തകവുംഹരി എഴുതിയിരുന്നു.
സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടിവി അവതാരകനെതിരെ വധഭീഷണി
