ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി​ല്ലെന്ന മനോവിഷമം; ഒന്നര വയസുകാരൻ മകനെ തനിച്ചാക്കി യുവതി തൂങ്ങി മരിച്ചു


വെ​ഞ്ഞാ​റ​മൂ​ട്: ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും ന​ഗ​രൂ​ർ ,ക​ട​വി​ള , കു​ഴി​ഞ്ഞാ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്ന അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ സ​രി​ത (23)യാ​ണ് മ​രി​ച്ച​ത്.

സ​രി​ത​യെ അ​ഭി​ലാ​ഷ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഇ​വ​ർ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് സ​രി​ത വീ​ടി​നു​ള്ളി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ സ​രി​ത​യെ കേ​ശ​വ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ന്ന​ര വ​യ​സു​ള്ള അ​ഭി​ന​ന്ദ് മ​ക​നാ​ണ്.

കേ​ശ​വ​പു​രം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ന​ഗ​രൂ​ർ പോ​ലീ​സ് ത​ഹ​സീ​ൽ​ദാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.

Related posts

Leave a Comment