സാമ്പത്തിക സാക്ഷരത, ജലസുരക്ഷ ശില്പശാല ശ്രദ്ധേയമായി

PKD-SAMBATHIKAMപാലക്കാട്: നബാര്‍ഡിന്റെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലാ തല സാമ്പത്തിക സാക്ഷരത, ജല സുരക്ഷ ശില്‍പശാല നടത്തി..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ..ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ കെ.ടി.ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  പ്രധാനമന്ത്രിയുടെ പി.എം.ജെ.വൈ, എ.പി.വൈ, പി.എം.എസ്.ബി.വൈ ഉള്‍പ്പെടെയുളള വിവിധ ഇന്‍ഷൂറന്‍സ് പദ്ധതി സംബന്ധിച്ചും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്,  ബാങ്കുകളുടെ വിവിധ വായ്പ പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിച്ചു.

ബാങ്ക് ഓഫ് ബറോഡ, പാലക്കാട്,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കുഴല്‍മന്ദം , എല്‍.ഐ.സി ഓഫ് ഇന്ത്യ , യുണൈറ്റഡ്  ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി എന്നിവയുടെ സ്റ്റാളുകളും ആധാര്‍ എടുക്കുവാനുള്ള സൗകര്യവം ശില്‍പശാ ലയോട നുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നു.  യോഗത്തില്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ രമേഷ് വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജര്‍ സാം, ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ പി.വി.പൗലോസ്, യൂണിയന്‍ ബാങ്ക് മാനേജര്‍ പി.വി.നിഷ, പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.വി.അനില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകളെടുത്തു.

Related posts